Skip to main content

ഗസ്റ്റ് ലക്ചറര്‍ നിയമനം

കുഴല്‍മന്ദം ഗവ. പ്രീ-എക്സാമിനേഷന്‍ പരിശീലന കേന്ദ്രത്തില്‍ പി.എസ്.സി, എസ്.എസ്.സി, ആര്‍.ആര്‍.ബി മത്സരപരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിന് വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. ഇംഗ്ലീഷ്, മലയാളം, കണക്ക്, സയന്‍സ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവിധ മത്സരപരീക്ഷാ പരിശീലന മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മണിക്കൂറിന് 500 രൂപ നിരക്കിലായിരിക്കും ഓണറേറിയം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം മെയ് 18ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍: 04922273777, 9847866388.

date