Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മണ്ണാര്‍ക്കാട് താലൂക്കിന് കീഴിലുളള വില്ലേജ് ഓഫീസുകളിലെ ഭൂമി തരംമാറ്റം അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കലിന്റെ ഭാഗമായി ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നതിന് (ഡെപ്യൂട്ടി കളക്ടര്‍ എല്‍ ആര്‍) ഒരു വര്‍ഷ കാലയളവിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 1500 കി. മീ ഓടുന്നതിന് പ്രതീക്ഷിക്കുന്ന മാസ വാടക സംബന്ധിച്ച ക്വട്ടേഷന്‍ സീല്‍ഡ് കവറില്‍ മെയ് 18 നകം പാലക്കാട് കളക്ടറേറ്റില്‍ നല്‍കണം.  ലഭിച്ച ക്വട്ടേഷനുകള്‍ മെയ് 19 ന് തുറക്കും. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ക്വട്ടേഷന്‍ നല്‍കാം. മാസം പരമാവധി 1500 കി.മീ ഓടുന്നതിന് ഏറ്റവും കുറഞ്ഞ കി.മീ വാടക ക്വാട്ട് ചെയ്യുന്ന ക്വട്ടേഷനുകളാണ് തിരഞ്ഞെടുക്കുക. 1500 ല്‍ കൂടുതല്‍ കിലോമീറ്ററുകള്‍ക്ക് ക്വോട്ട് ചെയ്യുന്ന തുക അനുവദിക്കും.  പരമാവധി പ്രതിമാസ വാടക 35000 രൂപയില്‍ കൂടുതല്‍ അനുവദിക്കുന്നതല്ല. വാഹനത്തിന്റെ രേഖകളുടെ പകര്‍പ്പുകള്‍ ക്വട്ടേഷനൊപ്പം നല്‍കണം. വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കം പാടില്ല. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന വാഹനങ്ങള്‍ ഓഫ് റോഡ്/ഓണ്‍റോഡ് ഉപയോഗങ്ങള്‍ക്ക്  ( ജീപ്പ്/സ്‌കോര്‍പ്പിയോ/ബൊലേറോ എന്നിവ) കഴിയുന്നവയായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

 

date