Skip to main content

ജവഹർ ബാലഭവനിലെ റഗുലർ ക്ലാസ്സുകൾ ജൂൺ 2 മുതൽ

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ 2026-2027 അധ്യയന വർഷത്തെ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള റഗുലർ ക്ലാസുകൾ ജൂൺ 2ന് ആരംഭിക്കും. സംഗീതംനൃത്തംകളരിപ്പയറ്റ്കരാട്ടേറോളർസ്‌കേറ്റിംഗ്യോഗഅബാക്കസ്എയ്‌റോമോഡലിംഗ്സ്‌പോക്കൺ ഇംഗ്‌ളീഷ്സംഗീത - വാദ്യ ഉപകരണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന 28 വിഷയങ്ങളിൽ ഒരു കുട്ടിക്ക് 3 വിഷയങ്ങൾ തെരഞ്ഞെടുക്കാം. ആഴ്ചയിൽ 2 ദിവസം വീതമുള്ള മൂന്നു ബാച്ചുകളായാണ് ക്ലാസുകൾ. ശനിഞായർ ദിവസങ്ങളിൽ വാഹന സൗകര്യം ലഭ്യമാണ്. പ്രവേശനത്തിനായി0471 23164778590774386.

പി.എൻ.എക്‌സ്. 1540/2026

date