Skip to main content

ട്യൂട്ടര്‍ നിയമനം

ചാത്തന്നൂര്‍ പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് 2026-27 അധ്യയന വര്‍ഷത്തിലേക്ക് ട്യൂഷന്‍ ടീച്ചര്‍മാരെ നിയമിക്കും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിത ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലും യു.പി വിഭാഗത്തില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്ക് എല്ലാ പാഠ്യവിഷയങ്ങള്‍ക്കും ഓരോ ട്യൂട്ടര്‍ വീതവുമാണ് ഒഴിവുള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ് ആണ് യോഗ്യത. ഹോണറേറിയം - 6000രൂപ. യു പി വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ടി.ടി.സി/ ഡി.എഡ്/ബി.എഡ് ആണ് യോഗ്യത. ഹോണറേറിയം - 4500 രൂപ. പ്രവൃത്തി പരിചയമുള്ളവര്‍ക്കും പട്ടികജാതിയില്‍ പെട്ടവര്‍ക്കും മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന രേഖകള്‍  സഹിതമുള്ള അപേക്ഷ  മെയ് 25 വൈകിട്ട് അഞ്ചിനകം  ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 8281319724.
 

 

date