Skip to main content

എസ്.എസ്.എൽ.സി. അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും കുട്ടികളിൽ നിന്ന് എസ്.എസ്.എൽ.സി. അവാർഡിനായുള്ള അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എൽ.സി. പരീക്ഷയിൽ 10 എ പ്ലസ്, 9 എ പ്ലസ്, 8 എ പ്ലസ് കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെ കുട്ടികളിൽ നിന്നാണ് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചത്.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ: ക്ഷേമനിധി ബുക്കിന്റെ പകർപ്പ്, 2026 സാമ്പത്തിക വർഷത്തെ വിഹിതം അടവാക്കിയതിന്റെ പകർപ്പ്, രക്ഷിതാവിന്റെ ആധാർ കാർഡിന്റെ പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, കുട്ടിയുടെ ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡിന്റെ പകർപ്പ്, കുട്ടിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ രണ്ടെണ്ണം. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും പകർപ്പ് സഹിതം മേയ് 22 നുള്ളിൽ അതത് ഫിഷറീസ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0477-2239597.

date