Post Category
*മാഗസിന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു *
കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജ്/ക്യാമ്പസുകളില്‍ 2024-25 അധ്യയന വര്‍ഷത്തെ മാഗസിന്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഏറ്റവും മികച്ച കോളേജ് മാഗസിന് പാമ്പന്‍ മാധവന്‍ എവര്‍ റോളിങ്ങ് ട്രോഫിയും കൂടാതെ രണ്ട് റണ്ണേഴ്സ്-അപ്പ് ട്രോഫികളും നല്‍കും. 2024-25 വര്‍ഷത്തില്‍ പ്രസിദ്ധീകരിച്ച കോളേജ് മാഗസിനുകളുടെ മൂന്ന് പകര്‍പ്പുകള്‍ കോളേജ് പ്രിന്‍സിപ്പല്‍/ക്യാമ്പസ് ഡയറക്ടറുടെ കവറിങ് ലെറ്റര്‍ സഹിതം മെയ് 26ന് വൈകിട്ട് അഞ്ചിനകം സര്‍വകലാശാല വിദ്യാര്‍ഥിക്ഷേമ വിഭാഗം ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.
date
- Log in to post comments