Post Category
കോളേജ് സൈക്കോളജിസ്റ്റ് കരാർ നിയമനം
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കലാലയങ്ങളിൽ നടപ്പാക്കുന്ന 'ജീവനി മെന്റൽ വെൽബീയിങ് പ്രോഗ്രാം' പദ്ധതിയുടെ ഭാഗമായി കോളേജ് സൈക്കോളജിസ്റ്റ് കരാർ നിയമനം നടത്തുന്നു.
കരുനാഗപ്പള്ളി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ നിയന്ത്രണ പരിധിയിൽ വരുന്ന വിവിധ സർക്കാർ/എയ്ഡഡ് കോളേജുകളിലേക്കാണ് നിയമനം.
താൽപര്യമുള്ള ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം മേയ് 29-ന് രാവിലെ 9:30-ന് നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്നും റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് (എം.എ/എം.എസ്സി സൈക്കോളജി) നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന യോഗ്യത. തത്തുല്യ മേഖലയിൽ മുൻപ് ജോലി ചെയ്തുള്ള പ്രവൃത്തിപരിചയം അടിയന്തര യോഗ്യതയായി പരിഗണിക്കുന്നതാണ്. ഫോൺ : 0476-2864010, 9188900167. ഇമെയിൽ: govtcollegeknpy@gmail.com
date
- Log in to post comments