സ്കൂൾ ബസ് പരിശോധനയും ബോധവൽക്കരണ ക്ലാസും മേയ് 23-ന് കുട്ടനാട്ടിൽ
2026 -2027 അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കുട്ടനാട് താലൂക്കിലെ സ്കൂൾ ബസുകളുടെ കാര്യക്ഷമതാ പരിശോധനയും ഡ്രൈവർമാർക്കും അറ്റൻഡർമാർക്കുമുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. മോട്ടോർ വാഹന വകുപ്പ് കുട്ടനാട് സബ് ആർ.ടി ഓഫീസിന്റെയും എടത്വ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.
മേയ് 23 (ശനിയാഴ്ച) രാവിലെ ഒമ്പത് മണിക്ക് ചമ്പക്കുളം പോരൂർക്കര സ്കൂളിലാണ് ക്ലാസും വാഹന പരിശോധനയും നടക്കുക.
കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഡ്രൈവർമാരെയും അറ്റൻഡർമാരെയും ഈ ക്ലാസിൽ പങ്കെടുപ്പിക്കാനും സ്കൂൾ ബസുകൾ പരിശോധനയ്ക്കായി ഹാജരാക്കാനും എല്ലാ സ്കൂൾ അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുട്ടനാട് ജോയിന്റ് ആർ.ടി.ഒ എസ്. സുബി അറിയിച്ചു. ക്ലാസിൽ പങ്കെടുക്കാൻ വരുന്നവർ സ്കൂൾ ലെറ്റർ പാഡിൽ ക്ലാസിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങളും, സ്കൂൾ ബസുകളുടെ വിവരങ്ങളും നൽകണം.
- Log in to post comments