Skip to main content

സൗജന്യ പരിശീലനം

 

ജില്ലയില്‍ പട്ടികജാതി/വര്‍ഗ യുവതീ യുവാക്കള്‍ക്കായി സൗജന്യപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ദേശീയ തൊഴില്‍ സേവന കേന്ദ്രം യുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാനായാണ് സൗജന്യകോഴ്സ് നടപ്പാക്കുന്നത്. ഒരു വര്‍ഷ ഒ ലെവല്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കോഴ്‌സിലേക്കാണ് അപേക്ഷിക്കേണ്ടത്. പത്താം ക്ലാസും പ്ലസ്ടുവുമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 18-30. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 31. കൂടുതല്‍ വിവരങ്ങള്‍ നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടി ട്രിവാൻഡ്രം എന്ന ഫേസ്ബുക്ക് പേജില്‍ ലഭിക്കും. ഫോണ്‍: 9847597587

date