Post Category
സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി
ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി. സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ച് സ്‌പോര്‍ട്‌സ് കിറ്റാണ് വിതരണം ചെയ്തത്. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ ടി.എം ശശി ഉദ്ഘാടനം ചെയ്തു. പി.കെ രാജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജി.വി.രാജ അവാര്‍ഡ്/ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവാര്‍ഡ് ജേതാക്കളായ എസ് മുരളി (മികച്ച കായിക പരിശീലകന്‍), മികച്ച കായിക താരങ്ങളായ പി. മുഹമ്മദ് അഫ്‌സല്‍, വി മുഹമ്മദ് അജ്മല്‍, മികച്ച അധ്യാപകരായ എം അരവിന്ദാക്ഷന്‍, എച്ച് അര്‍ജുന്‍ എന്നിവരെ ആദരിച്ചു. യോഗത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.ആര്‍ അശോകന്‍, എം വഹീത, ആര്‍ രോഹിത്ത്, കെ അശോകന്‍, പി.എം ബിജു എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments