Post Category
അധ്യാപക ഒഴിവ്
ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് അധ്യാപക ഒഴിവ്. ബോട്ടണി (രണ്ട് ) വിഷയത്തില്‍ അഭിമുഖം ജൂണ്‍ രണ്ടിനും, മ്യൂസിക്കില്‍ (മൂന്ന്) ജൂണ്‍ മൂന്നിനും, ഇംഗ്ലീഷ് (മൂന്ന്) ജൂണ്‍ നാലിനും, ഹിസ്റ്ററി (ഒന്ന്) ജൂണ്‍ അഞ്ചിനും രാവിലെ 10.30 ന് നടക്കും, ഫിലോസഫി (മൂന്ന്) വിഷയത്തില്‍ ജൂണ്‍ ആറിന് രാവിലെ 11.30 നുമായിരിക്കും അഭിമുഖം. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത്, പി എച്ച് ഡി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എത്തിച്ചേരണം. പി എച്ച് ഡി/ നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ പി ജി ക്ക് 55 ശതമാനം മാര്‍ക്കുള്ളവരേയും പരിഗണിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments