Skip to main content

അങ്കണവാടി കം ക്രഷിലേക്ക് നിയമനം

ആലങ്ങാട് ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള ഏലൂർ മുനിസിപ്പാലിറ്റിയിലെ 92 ആം നമ്പർ അങ്കണവാടിയിൽ ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർമാരുടെ നിയമനം. ഏലൂർ മുനിസിപ്പാലിറ്റിയിലെ വാർഡ് 28 വാർഡിലെ സ്ഥിരതാമസക്കാരും, മതിയായ ശാരീരിക ശേഷിയുള്ളവരും, 01.01.2026 ന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് അപേക്ഷിക്കാം.

വർക്കർ തസ്തിയിലേക്ക് അപേക്ഷിക്കുന്നവർ പന്ത്രണ്ടാം ക്ലാസും ഹെൽപ്പർ തസ്തിയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസും പാസ്സ് ആയിരിക്കണം. അപേക്ഷകൾ ജൂൺ 6 ന് വൈകിട്ട് 5 മണി വരെ മൂപ്പത്തടം മില്ലുപടിയിൽ പ്രവർത്തിക്കുന്ന ആലങ്ങാട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക ആലങ്ങാട് ഐ.സി.ഡി.എസ്. ഓഫീസ്, ഏലൂർ മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 99467 35290 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

date