Skip to main content

*ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് നിയമനം*

മീനങ്ങാടി സാമൂഹികരോഗ്യ കേന്ദ്രത്തിലെ ആയുർ ആരോഗ്യ സൗഖ്യം പദ്ധതിയിലേക്ക് താത്കാലിക ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ നിയമനം നടത്തുന്നു. ഡോക്ടർ തസ്തികയിലേക്ക് എം.ബി.ബി.എസ്‌, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. സ്റ്റാഫ്‌ നഴ്സ് തസ്തികയിലേക്ക് ബി.എസ്‌. സി/ജി.എൻ.എം, കെ.എൻ.എം.സി രജിസ്ട്രേഷനും, ഫാർമസിസ്റ്റ് തസ്തികയിലേക്ക് ബി.ഫാം/ഡി.ഫാം, കേരള ഫർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത.  ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം മെയ്‌ 25 രാവിലെ 10ന് മീനങ്ങാടി സാമൂഹികരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 247290  

date