കാഴ്ച പരിമിതർക്കായുള്ള വിദ്യാലയത്തിൽ വിവിധ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും
തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മേയ് 25നും 29നും രാവിലെ 10 മുതൽ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും.
ഫീമെയിൽ മേട്രൺ, നൈറ്റ് വാച്ച്മാൻ, ബ്രയിലിസ്റ്റ് തസ്തികകളിൽ അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ 25ന് രാവിലെ 10 മണിക്ക് ബയോഡാറ്റയും യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയിൽ കാർഡ് എന്നിവയുമായ സ്കൂൾ ഓഫീസിൽ ഹാജരാകണം. ക്രാഫ്റ്റ് ടീച്ചർ, ഫീമെയിൽ ഗൈഡ്, കുക്ക്, മെയിൽ മേട്രൺ തസ്തികകളിലേക്കുള്ള ഉദ്യോഗാർഥികൾ മേയ് 29ന് രാവിലെ 10ന് രേഖകളുമായി ഹാജരാകണം. ബ്രയിലിസ്റ്റ്, ഫീമെയിൽ മേട്രൺ, നൈറ്റ് വാച്ച്മാൻ, ഫീമെയിൽ ഗൈഡ്, കുക്ക്, മെയിൽ മേട്രൺ, ക്രാഫ്റ്റ് തസ്തികകളിൽ ഓരോ ഒഴിവുകൾ മാത്രമാണ് ഉള്ളത്.
യോഗ്യതകൾ: ഫീമെയിൽ മേട്രൺ: എസ്.എസ്.എൽ.സി പാസ്, ഫസ്റ്റ് എയിഡ് സർട്ടിഫിക്കറ്റ്. നൈറ്റ് വാച്ച്മാൻ: എഴുത്തും വായനയും അറിയണം, സ്കൂൾ വാൻ ഓടിക്കാനുള്ള ലൈസൻസ്, കായിക ക്ഷമത. ക്രാഫ്റ്റ് ടീച്ചർ: എസ്.എസ്.എൽ.സി/ തത്തുല്യം, ക്രാഫ്റ്റിലുള്ള പ്രാവീണ്യം. മതിയായ യോഗ്യതകൾ ഉണ്ടായിരിക്കണം, കെ.ടെറ്റ് ഉണ്ടായിരിക്കണം. ബ്രയിലിസ്റ്റ്: എസ്.എസ്.എൽ.സി/ തത്തുല്യം, ബ്രയിൽലിപിയിലുള്ള പ്രാവീണ്യം. ഫീമെയിൽ ഗൈഡ്: എസ്.എസ്.എൽ.സി പാസ്. കൂക്ക്: എഴുത്തും വായനയും അറിയണം, പാചകത്തിലുള്ള പ്രാവീണ്യം. മെയിൽ മേട്രൺ: എസ്.എസ്.എൽ.സി. പാസ്, ഫസ്റ്റ് എയിഡ് സർട്ടിഫിക്കറ്റ്.
ക്രാഫ്റ്റ് ടീച്ചർ, ബ്രയിലിസ്റ്റ് എന്നീ തസ്തികകളിൽ പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും. ബ്രയിലിസ്റ്റിന്റെ അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സ്വന്തംനിലയിൽ ബ്രയിലും സ്റ്റൈലസും കൊണ്ടുവരണം. ബന്ധപ്പടേണ്ട വിലാസം: കാഴ്ചപരിമിതർക്ക് വേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം-14. ഫോൺ: 0471-2328184, 8547722034.
പി.എൻ.എക്‌സ്. 1609/2026
- Log in to post comments