Post Category
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ജൂൺ ആദ്യ വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്നും കമ്പ്യൂട്ടൈസ്ഡ് ഫിനാഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി.എസ്.ടി. യൂസിങ് ടാലി കോഴ്‌സിന് പ്ലസ്ടു/ ബി.കോം പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. SC/ST/OEC/OBC (H) എന്നി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ -ഗ്രാന്റ്‌സ് മുഖേന ഫീസ് ഇളവ് ആനുകൂല്യം ലഭിക്കും. മേയ് 30 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: 0471-2560333, 9995005055.
പി.എൻ.എക്‌സ്. 1610/2026
date
- Log in to post comments