Skip to main content

നീലാംബരി ഫ്ലാറ്റ് തക്കോൽ  കൈമാറ്റം  മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു

             സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അമ്പല നഗറിൽ  പൂർത്തീകരിച്ച നീലാംബരി ഫ്ലാറ്റിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് നടന്നു. ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് താക്കോൽദാന കർമ്മം നിർവഹിച്ചു.

             കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് സെക്രട്ടറി അലക്‌സ് വർഗീസ് അധ്യക്ഷത വഹിച്ചു. ചീഫ് എഞ്ചിനീയർ നൗഷാദ് എ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ചീഫ് പ്രോജക്ട് എഞ്ചിനീയർ മധുല ടി.ആർതിരുവനന്തപുരം മേഖല എഞ്ചിനീയർ ആർ. ജലജഅഡീഷണൽ സെക്രട്ടറി ഉഷാകുമാരി എൻ.ബിഫിനാൻസ് മാനേജർ ഹരികൃഷ്ണകുമാർ എസ്.ആർ എന്നിവർ ആശംസകൾ അറിയിച്ചു. തിരുവനന്തപുരം ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അജിത എസ് നന്ദി രേഖപ്പെടുത്തി.

             സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കൈവശമുള്ള 63.75 സെന്റ് സ്ഥലത്ത് പാരമ്പര്യം പദ്ധതിപ്രകാരം 11 നിലകളിലായി 80 ഫ്‌ലാറ്റുകളാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 30 എണ്ണം 3 BHK ഫ്‌ലാറ്റുകളും 50 എണ്ണം 2 BHK ഫ്‌ലാറ്റുകളും ഉൾപ്പെടുന്നു. 38.35 കോടി രൂപ ചെലവിൽ പദ്ധതി നടപ്പിലാക്കാൻ 2022 ജൂൺ 17-ലെ സർക്കാർ ഉത്തരവ് പ്രകാരം ഭരണാനുമതി ലഭിക്കുകയും 2022 ഡിസംബറിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.

പി.എൻ.എക്‌സ്. 1611/2026

date