ടെൻഡർ ക്ഷണിച്ചു
വിതുര താലൂക്ക് ആശുപത്രിയിലേക്ക് 2026-27 സാമ്പത്തിക വർഷത്തിൽ ലാബ് റീ ഏജന്റുകൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു. നാലര ലക്ഷം രൂപയാണ് അടങ്കൽ തുകയായി നിശ്ചയിച്ചിരിക്കുന്നത്. താല്പര്യമുള്ള വിതരണക്കാർക്ക് മേയ് 29 മുതൽ ജൂൺ ആറിന് ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ടെൻഡർ ഫോമുകൾ കൈപ്പറ്റാവുന്നതാണ്. പൂരിപ്പിച്ച ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ എട്ടിന് ഉച്ച കഴിഞ്ഞു മൂന്ന് മണി വരെയായിരിക്കും. ജൂൺ 20ന് രാവിലെ 11 മണിക്ക് ടെൻഡറിൽ പങ്കെടുന്നവരുടെ സാന്നിധ്യത്തിൽ ഫോമുകൾ തുറന്നു പരിശോധിക്കും.
ടെൻഡർ സമർപ്പിക്കുന്ന കവറിന് പുറത്ത് 'വിതുര താലൂക്ക് ആശുപത്രിയിലെ ലാബിലേക്ക് റീ ഏജന്റ് വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ' എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ടെൻഡർ നടപടികളിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് ജി.എസ്.ടി രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഇതിന്റെ സർട്ടിഫിക്കറ്റ് പകർപ്പും അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതുണ്ട്.
ടെൻഡർ ഫോറത്തിന്റെ വിലയായ 1250 രൂപയും 18 ശതമാനം ജി.എസ്.ടിയായ 180 രൂപയും പ്രത്യേകം ഫോമുകളിൽ ട്രഷറിയിൽ ഒടുക്കിയതിന്റെ ഒറിജിനൽ ചെലാൻ രസീതുകൾ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ഫോം വിലയ്ക്കായുള്ള തുക 210-80-800-88 എന്ന ഹെഡ് ഓഫ് അക്കൗണ്ടിലും, ജി.എസ്.ടി തുക 0040-SALE TAX-01-TAX COLLECTION എന്ന ഹെഡ് ഓഫ് അക്കൗണ്ടിലുമാണ് ഒടുക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ആശുപത്രി ഓഫീസുമായി നേരിട്ട് ബന്ധപ്പെടാം.
പി.എൻ.എക്‌സ്. 1612/2026
- Log in to post comments