കോന്നി ബ്ലോക്കിനും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിനും മന്ത്രിയുടെ അഭിനന്ദനം
ജില്ലയില്‍ 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി വിഹിതം മികച്ച രീതിയില്‍ ചിലവഴിച്ച കോന്നി ബ്ലോക്ക് പഞ്ചായത്തിനും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം. ജില്ലയിലെ മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാക്കാവുന്ന പ്രകടനമാണ് ഇവര്‍ നടത്തിയിരിക്കുന്നത്. ജില്ലയുടെ ആകെ പദ്ധതി വിഹിത ശതമാനത്തേക്കാള്‍ അധികമായി തുക ചിലവഴിക്കുന്നതിന് ഈ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വിലയിരുത്തി. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് 61.63 ശതമാനം പുതിയ പ്രൊജക്ടുകള്‍ക്കായി ചിലവഴിച്ചു. പദ്ധതി പ്രവര്‍ത്തികള്‍ ആരംഭിക്കുമ്പോള്‍ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി തുടര്‍ നടപടികള്‍ വേഗത്തിലാക്കി വേണമെങ്കില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചതായി മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കോന്നി ബ്ലോക്ക് പുതിയ പ്രൊജക്ടുകള്‍ക്കായി ചിലവഴിച്ചത് 60.82 ശതമാനമാണ്. ട്രൈബല്‍ സബ് പദ്ധതികള്‍ക്കായി 66.67 ശതമാനം ചിലവഴിച്ച കോന്നി ബ്ലോക്കിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. (പിഎന്‍പി 4190/18)
- Log in to post comments