Post Category
ആറ്റിങ്ങൽ - അയിലം പാലം ജനുവരി 10 ന് തുറക്കും
ആറ്റിങ്ങൽ-അയിലം പാലം പുതുവർഷത്തിൽ നാടിന് സമർപ്പിക്കുമെന്ന് ബി. സത്യൻ എം.എൽ.എ അറിയിച്ചു. ജനുവരി 10 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പാലം ഉദ്ഘാടനം ചെയ്യും. അയിലം, ഗണപതിയാംകോണം ഭാഗങ്ങളിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര പാലത്തിന്റെ മധ്യഭാഗത്ത് എത്തിച്ചേരുമ്പോൾ അവിടെ വച്ചാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. നിർമാണം തുടങ്ങിയ ഘട്ടത്തിൽ കിളിമാനൂർ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന പാലം ഇപ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിലെ പുളിമാത്ത് പഞ്ചായത്തിലും ചിറയിൻകീഴ് മണ്ഡലത്തിലെ മുദാക്കൽ മണ്ഡലത്തിലുമാണ് ഉൾപ്പെടുന്നത്. പ്രദേശവാസികൾക്ക് ഏറെ ഗുണകരമാകുന്ന പാലം നാടിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്നും എം.എൽ.എ പറഞ്ഞു.
(പി.ആർ.പി. 2870/2018)
date
- Log in to post comments