Skip to main content

സെന്‍സസിന്റെ പശ്ചാത്തലപ്രവര്‍ത്തനങ്ങളില്‍ മികച്ച പുരോഗതി: ജില്ലാ കലക്ടര്‍

 

 

സെന്‍സസിന്റെപശ്ചാത്തല പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ ജില്ലയില്‍ തുടരുന്നുവെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറും ജില്ലാ കലക്ടറുമായ എന്‍. ദേവീദാസ് വിലയിരുത്തി. പ്രവര്‍ത്തനപുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സമയനിഷ്ഠയോടെ ചുമതലകള്‍ നിര്‍വഹിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിവരശേഖരണത്തിന് മുന്നോടിയായുള്ള 'ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളുടെ' (എച്ച്.എല്‍.ബി.) രൂപീകരണം സെന്‍സസ് പോര്‍ട്ടലില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. സാങ്കേതികതടസങ്ങള്‍പരിഹരിക്കാന്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ സൗകര്യമൊരുക്കി. എന്യൂമറേറ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ നിയമനവും പരിശീലനവും ഉടന്‍ ആരംഭിക്കും. പരിശീലനകേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ ചാര്‍ജ് ഓഫീസര്‍മാര്‍മാരെ ചുമതലപ്പെടുത്തി.  

 

 

date