Skip to main content

മഴക്കാല മുന്നൊരുക്കം വിലയിരുത്തി

പുനലൂര്‍ താലൂക്കിലെ മഴക്കാലമുന്നൊരുക്കങ്ങള്‍ ആര്‍.ഡി.ഒ ബീന എസ്. ഹനീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സംവിധാനത്തിന്റെ കാര്യക്ഷമതയാണ് പരിശോധനാവിധേയമാക്കിയത്. കാലവര്‍ഷത്തിന് മുന്നോടിയായി ഓരോ വകുപ്പുകളും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ ആര്‍.ഡി.ഒ. വിശദീകരിച്ചു. യോഗത്തില്‍ ഇന്‍സിഡന്റ് കമാന്‍ഡറായ പുനലൂര്‍ തഹസില്‍ദാര്‍, താലൂക്ക്പരിധിയിലെ ഗ്രാമപഞ്ചായത്ത്‌സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളുടെ താലൂക്ക്തല മേധാവികള്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു 

 

 

date