Skip to main content

അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം

സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നില്‍ക്കുന്ന പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായ മരങ്ങള്‍, മരങ്ങളുടെ ചില്ലകള്‍ എന്നിവ ഉടമസ്ഥരും കൈവശക്കാരും സ്വന്തം ചെലവില്‍ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ള വസ്തുവിലെ കാട് വെട്ടിത്തെളിച്ച് പാമ്പുകളുടേയും മറ്റ് വന്യമൃഗങ്ങളുടേയും ശല്യവും ഒഴിവാക്കണം. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ തുടര്‍ നാശനഷ്ടങ്ങള്‍ക്ക് വസ്തുവിന്റെ ഉടമസ്ഥര്‍/കൈവശക്കാരായിരിക്കും ഉത്തരവാദികളെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2362037.
 

date