Post Category
കില രജിസ്ട്രേഷന്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ (കില) അക്കാദമിക് ഡിവിഷനായ കില ഐ എ എസ് അക്കാദമിയുടെ 2026-2027 വര്‍ഷത്തെ യു.പി.എസ്.സി പരിശീലനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2026 ജൂണ്‍ ആദ്യവാരം ബാച്ച് ആരംഭിക്കും. ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം സബ്‌സിഡിയില്‍ പകുതി ഫീസ് മതി. കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ഗുണഭോക്താക്കള്‍ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
വെബ്‌സൈറ്റ് www.kile.kerala.gov.in kilelasacademy . ഫോണ്‍ : 0471-2479966, 8075768537.
date
- Log in to post comments