ദുരന്തനിവാരണ പരിശീലനം: അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ല മേരാ യുവ ഭാരത് (നെഹ്റു യുവകേന്ദ്ര) ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്നതിന് ടീമിനെ (യുവ ആപ്ദ മിത്ര) തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരാഴ്ചത്തെ സൗജന്യ പരിശീലനം ലഭിക്കും. പ്രായപരിധി 18-40. ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങള്‍, മേരാ യുവ ഭാരത്, എന്‍.വൈ.കെ.എസ്, എന്‍.എസ്.എസ്, എന്‍.സി.സി, റെഡ്ക്രോസ്, സന്നദ്ധസേന, ട്രോമ കെയര്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് പങ്കെടുക്കാം. മുന്‍ വോളണ്ടിയര്‍, സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് മുന്‍ഗണന. എമര്‍ജന്‍സി കിറ്റ്, യൂണിഫോം, ഐ ഡി കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൂന്ന് വര്‍ഷത്തേക്കുള്ള ഇന്‍ഷുറന്‍സ് കവറേജ് എന്നിവ ലഭിക്കും. തുടര്‍ച്ചയായി ഏഴു ദിവസം പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ, പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്ത ലഭിക്കും. മെയ് 25 മുതലാണ് പല്‍പര്യം ഉള്ളവര്‍ ചുവടെ നല്‍കിയിരിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിക്കണം. https://forms.gle/BSQhuSDu2rV7Dm5v8. വിവരങ്ങള്‍ക്ക് 807880915, 04682322515.
- Log in to post comments