Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സൗജന്യ തൊഴില്‍ പരിശീലനം. എം ഇ പി സൂപ്പര്‍വൈസര്‍ -മെയിന്റനന്‍സ്, റോഡ്വെ സര്‍വേയര്‍, സോളാര്‍ ടെക്നീഷ്യന്‍, കോമീസ് ഷെഫ് എന്നിവയിലാണ് പരിശീലനം. പ്രായം 18. യോഗ്യത തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ് എന്നിവയുമായി അപേക്ഷകര്‍ മെയ് 30ന് മുമ്പ് കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ നേരിട്ട് ഹാജരാകണം.  ജൂണ്‍ ഒന്നിന് പരിശീലനം ആരംഭിക്കും. ഫോണ്‍ : 8078980000 . വെബ്‌സൈറ്റ് :www.iiic.ac.in
 

date