Post Category
അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുളള സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷകെടുതിയില്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ ഉടമസ്ഥര്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ച് അപകട സാധ്യത ഒഴിവാക്കണം. ഇഴജന്തുക്കള്‍, പാമ്പുകള്‍, മറ്റ് മൃഗങ്ങളുടെ ശല്യം ഉണ്ടാകാത്ത വിധത്തില്‍ കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ വൃത്തിയായി സൂക്ഷിക്കണം. അല്ലെങ്കില്‍ ഉണ്ടാകുന്ന സകല നഷ്ടങ്ങള്‍ക്കും സ്ഥല ഉടമസ്ഥര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments