Post Category
അഭിമുഖം മെയ് 29 ന്
വടശ്ശേരിക്കര സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുളള ഗാര്‍ഡനര്‍ കം സ്‌കാവഞ്ചര്‍, ലൈബ്രേറിയന്‍, സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് താല്‍കാലികമായി ജീവനക്കാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉണ്ടായിരിക്കണം. ലൈബ്രേറിയന് ലൈബ്രറി സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ സമാന യോഗ്യത വേണം. പ്രായപരിധി 18 നും 40 നും മധ്യേ. പട്ടികജാതി /പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 45 വയസ്. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസം, പ്രായം, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും സഹിതം മെയ് 29 ന് ഹാജരാകണം.
സമയ ക്രമം ചുവടെ.
ഗാര്‍ഡനര്‍ കം സ്‌കാവഞ്ചര്‍ രാവിലെ 10, ലൈബ്രേറിയന്‍ ഉച്ചയ്ക്ക് 12, സെക്യൂരിറ്റി ഗാര്‍ഡ് ഉച്ചയ്ക്ക് രണ്ട്.
ഫോണ്‍ : 04735 251153.
date
- Log in to post comments