Skip to main content

സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്

കണ്‍സ്യൂമര്‍ഫെഡ് കോഴഞ്ചേരി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് ഉദ്ഘാടനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ പുതുപറമ്പില്‍ നിര്‍വഹിച്ചു. കോഴഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി എസ് സരിഗ ആദ്യ വില്‍പന നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മൃദുല റോയ്,  ചെറുകോല്‍ ഗ്രാമപഞ്ചായത്ത് അംഗം ഒ പി സുരേഷ്, കണ്‍സ്യൂമര്‍ഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍, റീജിയണല്‍ മാനേജര്‍ റ്റി.ഡി ജയശ്രീ, ഇന്റേണല്‍ ഓഡിറ്റര്‍ ബിന്ദു പി നായര്‍, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ കെ വി ജയന്‍ എന്നിവര്‍ പങ്കെടുത്തു.
 

date