Skip to main content

അഭിമുഖം

റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 26 ഉച്ചയ്ക്ക് രണ്ടിന് നടത്തും. പിഎസ്സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18-40, സംവരണ വിഭാഗക്കാര്‍ക്ക് ഇളവ് അനുവദിക്കും.  വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസം ജാതി, പ്രവൃത്തിപരിചയം തുടങ്ങിയ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മെയ് 26 ഉച്ചയ്ക്ക് ഒന്നിന് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04735 227703
 

date