Skip to main content

കേരള ചിക്കൻ പദ്ധതിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്

കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും മാർക്കറ്റിംഗ് മേഖലയിലെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്കും അല്ലെങ്കിൽ എം.ബി.എ (മാർക്കറ്റിംഗ്) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
2026 മേയ് 1-നു 30 വയസ് കവിയരുത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം പരമാവധി 20,000 രൂപ വരെ വേതനം ലഭിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 2026 ജൂൺ 1 വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം:
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,
കുടുംബശ്രീ എറണാകുളം,
സിവിൽ സ്റ്റേഷൻ, സെക്കൻഡ് ഫ്ലോർ,
കാക്കനാട്, പിൻ – 682030.
അപേക്ഷ ഫോറത്തിനായി കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0484 2926787.

date