ബി.ടെക് എന്‍.ആര്‍.ഐ അഡ്മിഷന്‍
ആലപ്പുഴ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്‌മെന്റ്, പുന്നപ്ര) 2026-27 അധ്യയന വര്‍ഷത്തെ ബി.ടെക് എന്‍.ആര്‍.ഐ ക്വാട്ടയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് , മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിസിനസ് സിസ്റ്റം, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കാണ് അപേക്ഷിക്കാവുന്നത്.
കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ (കീം 2026) എഴുതാത്ത/യോഗ്യത നേടാത്ത വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. www.cempunnapra.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫോൺ : 9846597311, 9447960387, 0477-2267311.
- Log in to post comments