ലോകപുകയില വിരുദ്ധ ദിനം: മത്സരങ്ങളുമായി ആരോഗ്യവകുപ്പ്
ലോകപുകയില വിരുദ്ധ ദിനമായ മേയ് 31-നോടനുബന്ധിച്ച് വിദ്യാർഥികൾക്കും ജീവനക്കാർക്കുമായി ജില്ലാ ആരോഗ്യ വകുപ്പ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
വിവിധ തലങ്ങളിലെ വിദ്യാർഥികൾക്കായുള്ള ചിത്രരചനാ മത്സരം മേയ് 26 വരെ എല്ലാ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും നടക്കും.
ജില്ലാതലത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായുള്ള ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, ആർട്സ് ആൻഡ് സയൻസ്, പ്രൊഫഷണൽ, പോളിടെക്നിക്, ടി.ടി.ഐ., ബി.എഡ്., ഐ.ടി.ഐ.വിദ്യാർഥികൾക്കായുള്ള എ.ഐ. വീഡിയോ നിർമ്മാണം എന്നീ മത്സരങ്ങൾക്ക് മേയ് 28 വൈകിട്ട് അഞ്ച് മണിവരെ എൻട്രികൾ നൽകാം.
ആരോഗ്യവകുപ്പിലെ പൊതുജനാരോഗ്യവിഭാഗം ഉദ്യോഗസ്ഥർക്കായി 'പുകയിലവിരുദ്ധ പ്രവർത്തനങ്ങളും കോട്പ നിയമവും: വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയത്തിൽ ബ്ലോക്ക്-ജില്ലാ തലങ്ങളിൽ സംവാദ മത്സരവും സംഘടിപ്പിക്കും. ഫോൺ : 8848618331.
- Log in to post comments