Skip to main content

എം. ആര്‍ കാമ്പയിന്‍ ലക്ഷ്യം നേടാന്‍ ക്ലബുകളും സന്നദ്ധ സംഘടനകളും പ്രയത്‌നിക്കണം.

ജില്ലയില്‍ എം. ആര്‍ ക്യാമ്പയിന്‍ ലക്ഷ്യം നേടാന്‍ യൂത്ത് ക്ലബുകളും സന്നദ്ധ സംഘടനകളും ഉണര്‍ന്ന്  പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ പറഞ്ഞു. എന്‍ വൈകെയില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ് പ്രവര്‍ത്തകര്‍ക്കുള്ള ബോധ വത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 66 ശതമാനം കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുയിട്ടുണ്ട്. ഡിസംബര്‍ 15നകം ബാക്കി കുട്ടികള്‍ക്ക്  കൂടി വാക്‌സിനേഷന്‍ നടത്താന്‍ എല്ലാവരും പരിശ്രമിക്കണം .
ഇന്ത്യയില്‍ ഇതിനകം 10 സംസ്ഥാനങ്ങളില്‍ എം. ആര്‍ വാക്‌സിനേഷന്‍ നടത്തിയിട്ടുണ്ട്.  ഇതുവരെ കുട്ടികള്‍ക്ക് യാതൊരു വിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് തന്നെ 60 ലക്ഷത്തിന് മുകളില്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഒരു കുട്ടിക്കുപോലും ഉണ്ടായിട്ടില്ല. സമൂഹ മാധ്യമങ്ങളില്‍ വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളാണ് നടക്കുന്നത്.  ഇത് മുഖവിലക്കെടുക്കരുത്.  രോഗബാധിതര്‍ക്ക് അലോപ്പതി ചികിത്സയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്.  എന്നാല്‍ മഹാരോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെയാണ് സംശയത്തോടെ വീക്ഷിക്കുന്നത്.  വസൂരി പോലെയുള്ള മരണകാരണമായ രോഗങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്തത് ഇത്തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയാണ്.  ഇത് മറന്നാണ് ചിലര്‍ കുപ്രചാരണം നടത്തുന്നത്.
    ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ആര്‍. രേണുക, എന്‍.വൈ.കെ കോഡിനേറ്റര്‍ എന്‍.കെ. കുഞ്ഞഹമ്മദ്, ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ. അരുണ്‍, എസ്.എം.ഒ ഡോ. ശ്രീനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

date