Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഹോസ്റ്റലുകളിലും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും കുക്ക്, വാച്ച്മാന്‍, ആയ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ജില്ലയില്‍ അമൃതകുളം, കുളത്തുപ്പുഴ, അച്ചന്‍കോവില്‍, ഉറുകുന്ന് ഹോസ്റ്റലുകള്‍, കുളത്തുപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും ആലപ്പുഴ ജില്ലയില്‍ മായിത്തറ പ്രീ മെട്രിക് ഹോസ്റ്റലിലുമാണ് ഒഴിവുകള്‍. അപേക്ഷകര്‍ പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും പട്ടികവര്‍ഗ വിഭാഗക്കാരുമായിരിക്കണം. കുക്ക് തസ്തികയിലേക്ക് പത്താം ക്ലാസ് വിജയവും, സര്‍ക്കാര്‍/ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കെ.ജി.ടി.ഇ ഫുഡ് പ്രൊഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 20-45നും മധ്യേ. യോഗ്യത, ജാതി, വരുമാനം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മെയ് 29-ന് രാവിലെ 10ന് പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: pnlrtdo@gmail.com ഫോണ്‍:0475-2222353.
 
 

date