എസ്.സി പ്രമോട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലേക്ക് എസ്.സി പ്രമോട്ടറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മാടക്കത്തറ ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട പ്ലസ് ടു യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 29 ന് രണ്ടു മണി മുതല്‍ മൂന്നു മണി വരെ അയ്യന്തോളിലെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിശ്ചിത സമയത്തിനുശേഷം ഹാജരാകുന്നവരെ കൂടിക്കാഴ്ചയ്ക്ക് പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2360381, 8547630105 എന്നീ ഫോണ്‍ നമ്പറുകളിലോ ഒല്ലൂക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടുക.
- Log in to post comments