Post Category
ക്യാമ്പ് ഫോളേവര്‍ നിയമനം
രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമിയില്‍ 59 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ (ഒരു ദിവസം 750 രൂപ നിരക്കില്‍ ഒരു മാസത്തില്‍ ഏറ്റവും കൂടിയത് 20,250 രൂപ) ക്യാമ്പ് ഫോളേവര്‍ (വിവിധ വിഭാഗം) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. നിയമനത്തിനുള്ള എം പാനല്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനായി മെയ് 29 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ, പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകര്‍പ്പ് എന്നിവ സഹിതം മെയ് 26 ന് വൈകിട്ട് അഞ്ചിനകം കേരള പോലീസ് അക്കാദമിയില്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2328770.
date
- Log in to post comments