Skip to main content

എം.ബി.എ.: ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം

കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) 2026-28 ബാച്ചിലേക്ക് സംവരണ വിഭാഗമുൾപ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും https://www.kittsedu.org/apply-for-mba/ ലിങ്ക് വഴി മേയ് 30 നു മുൻപ് അപേക്ഷിക്കാം. എസ്.സി./എസ്.ടി വിദ്യാർത്ഥികൾക്ക് സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്www.kittsedu.org, 9645176828, 9446529467.

പി.എൻ.എക്‌സ്. 1647/2026

date