Skip to main content

പരിശീലനം സംഘടിപ്പിച്ചു

സ്വച്ഛ് ഭാരത് മിഷൻ (നഗരം) 2.0 സംബന്ധിച്ചുള്ള പദ്ധതി നിർവ്വഹണം നഗരസഭകളിൽ കാര്യക്ഷമമായി പൂർത്തീകരിക്കുന്നതിലേയ്ക്കായി ശുചിത്വമിഷന്റെ ഏകോപനത്തിൽ മേഖലാതല പരിശീലനം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പുതുക്കിയ ഖരമാലിന്യ പരിപാലന ചട്ടത്തിന്റെ കൂടി പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയിൽ തിരുവനന്തപുരംകൊല്ലംആലപ്പുഴപത്തനംതിട്ട ജില്ലകളിലെ എല്ലാ നഗരസഭകളിലേയും അധ്യക്ഷൻമാർസെക്രട്ടറിമാർഎഞ്ചിനീയർമാർഹെൽത്ത് ഓഫീസർ/ ക്ലീൻ സിറ്റി മിഷൻ മാനേജർമാർവിവിധ സെക്ഷനുകളിലെ ക്ലാർക്കുമാർ എന്നിവർ പങ്കെടുത്തു.  പരിശീലനത്തിന്റെ ഉദ്ഘാടനം ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് നിർവഹിച്ചു. 

ശുചിത്വമിഷൻ ഡയറക്ടർ (ഓപ്പറേഷൻസ്) ജഹാംഗീർ.എസ്പ്രോഗ്രാം ഓഫീസർ അനീഷ് ബിസാനിട്ടേഷൻ എക്‌സ്‌പേർട്ട് വിപിൻ.എസ്കപ്പാസിറ്റി ബിൽഡിംഗ് എക്‌സ്‌പേർട്ട് അമീർഷാ. ആർ.എസ്ഐഇസി എക്‌സ്‌പേർട്ട് ഗോകുൽ പി.  എന്നിവർ സംസാരിച്ചു.

പി.എൻ.എക്‌സ്. 1659/2026

date