Post Category
ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ ജൂണ്‍ 13 ന്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ ജൂണ്‍ 13 ന് നടക്കും. മലപ്പുറം ജില്ലയിലെ എഴുത്തു പരീക്ഷ കോട്ടപ്പടി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പരീക്ഷക്കുള്ള ഹാള്‍ ടിക്കറ്റ് വകുപ്പിന്റെ https://samraksha.ceikerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ജൂണ്‍ ആറു മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഹാള്‍ടിക്കറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന സമയത്തിന് 30 മിനിറ്റ് മുന്‍പ് പരീക്ഷാര്‍ത്ഥികള്‍ എത്തണം. പരീക്ഷക്ക് കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാം (സയന്റിഫിക് കാല്‍കുലേറ്റര്‍ അനുവദീനയമല്ല). ഫോണ്‍ : 0483 295003, 0471 2339233.
date
- Log in to post comments