Post Category
ഹാച്ചറി ലേബറർ ഒഴിവ്
ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്ക്) യുടെ ഓടയം ഹാച്ചറിയിൽ ഒഴിവുള്ള ഹാച്ചറി ലേബറർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. ഏഴാം ക്ലാസ്സ് പാസായ 25 നും 45 നും മധ്യേ പ്രായമുള്ള നീന്താനും വീശുവലയുപയോഗിച്ചു മത്സ്യബന്ധനം നടത്താനും കഴിവുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മെയ് 30ന് രാവിലെ 10.30ന് വർക്കല ഓടയം ഹാച്ചറിയിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9400699410, 7907047852
date
- Log in to post comments