Post Category
നെഹ്റു പ്രതിമയിൽ പുഷ്പാർച്ചന നടത്തി
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ചരമവാർഷികദിനമായ മേയ് 27ന് രാവിലെ 10ന് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള നെഹ്റു പ്രതിമയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി-ഇൻ-ചാർജ് ഷാജി സി. ബേബി, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്. 1684/2026
date
- Log in to post comments