Skip to main content

നിയമസഭാ സ്പീക്കർ ബക്രീദ് ആശംസകൾ നേർന്നു

നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ബക്രീദ് ആശംസകൾ നേർന്നു. ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശം ലോകത്തിന് പകർന്നു നൽകുന്ന ഈ പുണ്യ ദിനം ഇബ്രാഹിം നബിയുടെ അനിതര സാധാരണമായ സമർപ്പണമാണ് ഓർമ്മിപ്പിക്കുന്നത്. ഇസ്ലാമിക വിശ്വാസത്തിൽ പ്രത്യേക സ്ഥാനമുള്ള പെരുന്നാൾ പങ്കുവെക്കലിന്റെയും കാരുണ്യത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ്. സ്നേഹവും ഐക്യവും നിറഞ്ഞ സമൂഹത്തെ വാർത്തെടുക്കാൻ പെരുന്നാൾ ദിനം ഏവർക്കും പ്രചോദനമാകട്ടെയെന്നും സ്പീക്കർ ആംശസിച്ചു.

പി.എൻ.എക്‌സ്. 1671/2026

date