മലങ്കര ഡാം ഷട്ടറുകളുടെ അടിയന്തര അറ്റകുറ്റപ്പണി: മൂവാറ്റുപുഴയാറിന്റെയും തൊടുപുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം
കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി മലങ്കര ഡാമിലെ ഷട്ടറുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് ( മെയ് 26) മുതൽ മൂന്നാഴ്ചത്തേക്ക് ഡാമിലെ ജലനിരപ്പ് 36.90 മീറ്ററിലേക്ക് താഴ്ത്തുന്നതാണ്.
ഇതിനുവേണ്ടി ഡാമിലെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് മൂലം തൊടുപുഴയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദികളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തുന്നതു മൂലം അറക്കുളം, വെള്ളിയാമറ്റം, കുടയത്തൂർ, ആലക്കോട് തുടങ്ങിയ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണത്തെ പ്രതികൂലമായി ബാധിക്കാത്ത വിധം കേരള വാട്ടർ അതോറിറ്റിയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് മുവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്റ്റ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
അറ്റകുറ്റപ്പണികൾ പൂർത്തിയായ ശേഷം ജലനിരപ്പ് പൂർവ്വസ്ഥിതിയിലേക്ക് ഉയർത്തും.
- Log in to post comments