Skip to main content

തന്മയി 2026 -സമ്മർ ക്യാമ്പ് സമാപിച്ചു

കേരള സർക്കാർ ഹോമിയോപ്പതി വകുപ്പും എറണാകുളം ജില്ലാ പഞ്ചായത്ത് ഹോമിയോ ആശുപത്രിയും സംയുക്തമായി ആയുഷ്മാൻ ഭവ, സദ്ഗമയ പദ്ധതികളുടെ ഭാഗമായി
 സംഘടിപ്പിച്ച "തന്മയി 2026" സമ്മർ ക്യാമ്പ് സമാപിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. 
കുട്ടികളുടെ അവധിക്കാലം കൂടുതൽ ഫലപ്രദവും സർഗ്ഗാത്മകവുമായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ഉതകുന്ന വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്. യോഗ, ബ്രെയിൻ ജിം, ജീവിതശൈലി മെച്ചപ്പെടുത്തൽ, ആഹാരക്രമീകരണം, ക്രാഫ്റ്റ്, ആർട്ട് വർക്കുകൾ തുടങ്ങിയവയിൽ കുട്ടികൾക്ക് വിദഗ്ദ്ധ പരിശീലനം ലഭിച്ചു.

സമാപന ചടങ്ങിൽ  സിനിമാതാരവും സംവിധായകനുമായ ശ്രീ മുഹമ്മദ് ഫൈസൽ, നടനും ഗായകനുമായ ശ്രീ വിജു കൊടുങ്ങലൂർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. കുട്ടികളുമായി സംവദിച്ച അവർ, ക്യാമ്പ് അംഗങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനവും നിർദ്ദേശങ്ങളും നൽകി.ക്യാമ്പിന് വിവിധ മേഖലകളിലെ പ്രമുഖർ നേതൃത്വം നൽകി.

ചടങ്ങിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സിജി എബ്രഹാം ചടങ്ങിൽ അധ്യക്ഷയായി. 
ഷാരോൺ സജി (സൈക്കോളജിസ്റ്റ്),, ബെൻസി കെ. ബി. (സ്പെഷ്യൽ എഡ്യൂക്കേറ്റർ),ഡോ. രഞ്ജു (നാച്ചുറോപതി മെഡിക്കൽ ഓഫീസർ), ശ്രീജേഷ് (യോഗ ഇൻസ്ട്രക്ടർ),ആയുഷ്മാൻ ഭവ കൺവീനർ ഡോ. ഹേമ തിലക്, സദ്ഗമയ മെഡിക്കൽ ഓഫീസർ ഡോ. ഉമ എം. പി. എന്നിവർ പങ്കെടുത്തു. തുടർന്ന്  കുട്ടികളുടെ കലാപരിപാടികളും  അരങ്ങേറി.

date