Skip to main content

കിക്മ എം.ബി.എ അഭിമുഖം

തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2026-28 ബാച്ചിലേക്കുള്ള അഡ്മിഷൻ ജൂൺ രണ്ടിന് (ചൊവ്വ) ചേർത്തല ദീപിക ജംഗ്ഷനിലുള്ള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ നടക്കും.

കേരള സർവ്വകലാശാലയുടെയും എ.ഐ.സി.ടി.ഇ.യുടെയും  അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുള്ള  വിദ്യാർഥികൾക്കും  പ്രത്യേക സീറ്റ് സംവരണം ഉണ്ട്. എസ്.സി./എസ്.ടി./ഒ.ഇ.സി. വിദ്യാർഥികൾക്ക്  സർക്കാർ/യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.

50% മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഈ അഡ്മിഷനിൽ പങ്കെടുക്കാം. ഫോൺ : 9496366741, 8547618290 , വെബ്സൈറ്റ് : www.kicma.ac.in 

date