Post Category
ജവഹർ ബാലഭവൻ വേനലവധി ക്ലാസുകൾ സമാപിച്ചു
റെഗുലർ ക്ലാസുകൾ ജൂൺ മൂന്ന് മുതൽ
ജില്ലാ ജവഹർ ബാലഭവനിൽ ഏപ്രിൽ ഒന്നിന് ആരംഭിച്ച വേനലവധിക്കാല കലാപരിശീലന ക്ലാസ്സ് ‘ഗ്രീഷ്മോത്സവം’ സമാപിച്ചു.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് നിർവ്വഹിച്ചു. ചടങ്ങിൽ ഭരണസമിതി അംഗവും വാർഡ് കൗൺസിലറുമായ എ എസ് കവിത അധ്യക്ഷത വഹിച്ചു. ജവഹർ ബാലഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബി. രാജശേഖരൻ സംസാരിച്ചു.
റെഗുലർ ക്ലാസുകൾ ജൂൺ മൂന്നാം തീയതി മുതൽ ആരംഭിക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
date
- Log in to post comments