Skip to main content

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; ജില്ലയില്‍ 71.72 ശതമാനം വിജയം

2025-26 വര്‍ഷത്തെ സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ജില്ലയില്‍ റെഗുലര്‍ വിഭാഗത്തില്‍ 71.72 ശതമാനമാണ് വിജയം. ഓപ്പണ്‍ സ്‌കൂളിംഗ് വിഭാഗത്തില്‍ 42.2 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയില്‍ റെഗുലര്‍ വിഭാഗത്തില്‍ ആകെ 16,432 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി അപേക്ഷിച്ചിരുന്നത്. ഇതില്‍ 16,173 പേര്‍ പരീക്ഷയെഴുതി. ഇതില്‍ 11,599 പേരാണ് ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. ഓപ്പണ്‍ സ്‌കൂളിംഗ് വിഭാഗത്തില്‍ ആകെ 1,416 പേര്‍ അപേക്ഷിച്ചതില്‍ 1,365 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 576 പേര്‍ വിജയം കരസ്ഥമാക്കി.

ജില്ലയില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കാര്‍ത്തിക കൊമേഴ്‌സ് ഗ്രൂപ്പിലും തൃക്കരിപ്പൂര്‍ സൗത്ത് ജി.എച്ച്.എസ്.എസിലെ മുഹമ്മദ് ഷുഹൈബ്.എം സയന്‍സ് ഗ്രൂപ്പിലും 100 ശതമാനം മാര്‍ക്ക് നേടി.
മാര്‍ത്തോമ എച്ച്.എസ്.എസ് ഫോര്‍ ഡെഫ് 100 ശതമാനം വിജയം നേടി. ജി.എം.ആര്‍.എച്ച്.എസ് ഗേള്‍സ് പരവനടുക്കം 96.88 ശതമാനവും പാക്കം ജി.എച്ച്.എസ്.എസ് 96.15 ശതമാനവും വിജയം നേടി. ഹാളിഫാമിലി എച്ച്.എസ്.എസ് രാജപുരം 96 ശതമാനം വിജയം നേടി.

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജില്ലയില്‍ 60.63 ശതമാനം വിജയം. പരീക്ഷ എഴുതിയ 1082 വിദ്യാര്‍ത്ഥികളില്‍ 656 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. മുള്ളേരിയ, കുഞ്ചത്തൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നൂറു ശതമാനം വിജയം നേടി. കൊടക്കാട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടി സ്‌കൂള്‍ 96.23 ശതമാനം വിജയം നേടി.

date