Skip to main content

പ്ലസ് ടു പരീക്ഷാഫലം; ജില്ലയില്‍ വിജയശതമാനം 78.79

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ ജില്ലയില്‍ 78.79 വിജയ ശതമാനം.

ജില്ലയില്‍ 133 സ്‌കൂളുകളില്‍ നിന്നായി  25137 പേര്‍ പരീക്ഷയെഴുതി. 19805 വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹരായി. 2506 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
 
 ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 47 ആണ് വിജയശതമാനം.  683 പേര്‍ പരീക്ഷ എഴുതി. 321 പേര്‍ ഉന്നത പഠനത്തിന് അര്‍ഹരായി. 11 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ്  നേടി.

വി.എച്ച്.എസ്.സി വിഭാഗത്തില്‍  77.76 ശതമാനമാണ് വിജയം.
3454 പേര്‍ പരീക്ഷ എഴുതിയതില്‍ 2686 പേര്‍ ഉന്നതപഠനത്തിന് അര്‍ഹരായി.  കരുനാഗപ്പള്ളി ജെ എഫ് കെന്നഡി മെമ്മോറിയല്‍ വി എച്ച് എസ് എസ്  സ്‌കൂള്‍ 100 ശതമാനം വിജയം നേടി.
 

 

date