കൊട്ടിയൂര്‍ ആറാട്ട്: പ്രത്യേക ട്രിപ്പുകളുമായി കെ.എസ്.ആര്.ടി.സി
മെയ് 30 ന് ആരംഭിക്കുന്ന കണ്ണൂര്‍ കൊട്ടിയൂര്‍ ആറാട്ട് ഉത്സവത്തിന് കെ.എസ്.ആര്.ടി.സി. ജില്ലാ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നു. ആര്യങ്കാവ് ഒഴികെ ജില്ലയിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും കൊട്ടിയൂരിലേക്ക് പ്രത്യേക സര്‍വീസുകള്‍ ഉണ്ടായിരിക്കും. മെയ് 31 മുതല്‍ ജൂണ്‍ 19 വരെയാണ് യാത്രകള്‍. രാവിലെ അഞ്ചിന് ആരംഭിച്ച്, പ്രശസ്തമായ മറ്റ് വിവിധ ക്ഷേത്ര ദര്‍ശനങ്ങളും ഉള്‍പ്പെടുത്തിയാണ് യാത്ര. കൊല്ലം, കൊട്ടാരക്കര യൂണിറ്റുകളില്‍ നിന്ന് ഏഴു വീതവും കരുനാഗപ്പള്ളിയില്‍ നിന്ന് അഞ്ചും പത്തനാപുരം, ചടയമംഗലം ഡിപ്പോകളില്‍ നിന്ന് മൂന്നു വീതവും കുളത്തുപ്പുഴ, ചാത്തന്നൂര്‍ ഡിപ്പോകളില്‍ നിന്ന് ഓരോ ട്രിപ്പുകളുമാണ് ഒരുക്കിയിട്ടുള്ളത്. ബസ് ചാര്‍ജ്, താമസം എന്നിവ ഉള്‍പ്പെടുന്നതാണ് പാക്കേജ്. അന്വേഷണങ്ങള്‍ക്ക് :കൊല്ലം - 9495440444, കൊട്ടാരക്കര -95671 24271, കരുനാഗപ്പള്ളി- 99612 22401, പത്തനാപുരം - 75618 08856, ചടയമംഗലം -99615 30083 , പുനലൂര്‍ - 94954 30020, ചാത്തന്നൂര്‍ -9947015111, കുളത്തുപ്പുഴ -8921950903.
- Log in to post comments