വിജ്ഞാന കേരളം തൊഴിൽമേള നാളെ (30)
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മേയ് 30-ന് വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്‌ഫോം കേരള (എസ്.ഡി.പി.കെ.) സെന്ററുകൾ മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെയാണ് മേള നടക്കുന്നത്.
കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ചെങ്ങന്നൂർ, കെ. കോളേജ് ഓഫ് എഞ്ചിനീയറിങ് ആലപ്പുഴ (കളർകോട് ജങ്ഷൻ) എന്നിവിടങ്ങളിലെ എസ്.ഡി.പി.കെ. സെന്ററുകളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്.
കമ്പനികളിലെ വിവിധ തസ്തികകളിലായി ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ, ഹെൽത്ത് കെയർ, എച്ച്.ആർ. മാനേജർ, പ്രൊഡക്ഷൻ ട്രെയിനി, ഫിസിയോതെറാപ്പിസ്റ്റ്, നഴ്സ് തുടങ്ങി 8000-ത്തോളം ഒഴിവുകളാണുള്ളത്.
തൊഴിലന്വേഷകർക്ക് ഡി.ഡബ്ല്യു.എം.എസ്. പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം വെർച്വൽ തൊഴിൽമേള എന്ന് സെർച്ച് ചെയ്ത് അനുയോജ്യമായ തൊഴിൽ മേഖലയിൽ അപേക്ഷിക്കാം. അപേക്ഷിച്ചതിനു ശേഷം തൊഴിൽമേളയിൽ പങ്കെടുക്കുമെന്ന് പോർട്ടലിൽ ഉറപ്പ് നൽകുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് 9037048977 എന്ന നമ്പറിൽ ബന്ധപ്പെടാം.
- Log in to post comments